Tuesday 23 August 2011

ആ കോണ്ഡം പൊട്ടിയതെങ്ങനെ ?


ബലാല്സംഗം എന്ന ഭീകരദുരന്തത്തില്നിന്നു ലോകത്തെ രക്ഷിക്കാന്ലോകരാജ്യങ്ങള്ക്കു വേണ്ടി അമേരിക്കയും കൂട്ടിക്കൊടുപ്പുകാരും കൂടി നടത്തിയ പരിശ്രമം വിജയം കണ്ടു. സ്വീഡനിലാകെ ബലാല്സംഗത്തിന്റെ വിത്തുകള്വിതച്ച് ഒളിവില്പോയ രാജ്യാന്തരഭീകരന്ജൂലിയന്അസാന്ജ് പിടിയിലായി. ബ്രിട്ടീഷ് പൊലീസും ഇന്റര്പോളും മറ്റും നീണാള്വാഴട്ടെ.
വിക്കിലീക്ക്സ് എന്ന സൈറ്റിലൂടെ അമേരിക്കന്നയതന്ത്രരഹസ്യങ്ങള്പുറത്തുവിട്ടതിനല്ലേ അസാന്ജിനെ അറസ്റ്റ് ചെയ്തതെന്ന് കൊച്ചുകുട്ടികള്പോലും ചോദിക്കുന്നുണ്ട്. പിള്ളേരെ അമേരിക്കയുടെ മാപ്പും പെന്റഗന്റെ കോപ്പും എടുത്തുകാട്ടി വിരട്ടി നിര്ത്തുക. കാരണം, ലോകത്ത് ശാന്തി, സമാധാനം, സത്യം, നീതി, അഭിപ്രായസ്വാതന്ത്രം,ജനാധിപത്യം തുടങ്ങിയ മൂല്യങ്ങള്നിലവിലുള്ളത് അമേരിക്കയുടെയും മറ്റും കയ്യിലാണ്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്കയുടെ കൈ കൊണ്ട് ജീവന്നഷ്ടപ്പെട്ട നിരപരാധികളായ മനുഷ്യരുടെ ആത്മാക്കള്ഒന്നു കാര്ക്കിച്ചുതുപ്പിയാല്അമേരിക്ക 100 വട്ടം മുങ്ങിച്ചാവില്ലേ എന്നു ചോദിക്കരുത്. ടൈം ആയിട്ടില്ല, അല്ലെങ്കിലും അങ്ങനെ ഈസിയായി മുങ്ങിച്ചത്താല്ബാക്കിയുള്ളവര്ക്ക് പ്രതികാരത്തിന് സ്കോപില്ലാതാവില്ലേ ?
രാജ്യാന്തര അറസ്റ്റ് വാറണ്ട് പ്രഖ്യാപിച്ച് ഇന്റര്പോള്ജൂലിയന്അസാന്ജിനെ തിരഞ്ഞതെന്തിനാണ് ? എന്താണ് അസാന്ജിന്റെ പേരിലുള്ള സെക്സ് ക്രൈമുകള്‍. ബലാല്സംഗം എന്നു മാധ്യമങ്ങള്പറയുന്നു. നമ്മള്അത് ഏറ്റു പറയുന്നു. ബലാല്സംഗം എന്താണെന്ന് മറ്റാരെക്കാളും നന്നായി അറിയാവുന്നവരാണ് നമ്മള്മലയാളികള്‍.
ജൂലിയന്അസാന്ജ് ഒരു ബലാല്സംഗവീരനാണെന്ന് കണ്ണും പൂട്ടി വിശ്വസിക്കും മുമ്പ് എന്താണ് കേസ് ഒന്നു വിശദമായി പഠിക്കുന്നത് നല്ലതായിരിക്കും. കാരണം, ബലാല്സംഗം എന്നു പറയുമ്പോള്നമ്മള്ഇവിടെ ഉദ്ദേശിക്കുന്ന സംഗതിയല്ല, അമേരിക്കയില്‍, അതല്ല, ജര്മനിയില്‍, ഇറാനിലും സ്വിറ്റ്സര്ലാന്ഡിലുമൊക്കെ അതിന്റെ വ്യാഖ്യാനങ്ങള്വ്യത്യസ്തമാണ്. എന്താണ് ബലാല്സംഗം അല്ലെങ്കില്എന്താവണം ബലാല്സംഗം എന്ന് ഓരോ രാജ്യത്തെയും നിയമം എഴുതി വച്ചിട്ടുണ്ട്. ഇവിടെ അടിയും ഇടിയും ചവിട്ടും കൊടുത്ത് സാരിയും ബ്ലൌസും വലിച്ചു കീറി ദേഹമാകെ മാന്തിപ്പൊളിച്ച്, കുത്തിക്കീറി പെണ്ണിനെ ഒരു പരുവത്തിലാക്കിക്കൊണ്ട് ലൈംഗികസംതൃപ്തി നേടാന്ഒരുവന്ശ്രമിക്കുന്നതിനെയാണ് നമ്മള്തികഞ്ഞ ബലാല്സംഗമായി കാണുന്നത്. അതിനു താഴോട്ടുള്ളതിനെയൊക്കെ നമ്മള്പീഡനം എന്നു ലേബല്ചെയ്തിട്ടുണ്ട്.
സ്വീഡനിലെ നിയമപ്രകാരമാണ് അസാന്ജിനെതിരേ ബലാല്സംഗക്കേസെടുത്തിട്ടുള്ളത്.
സ്വീഡനിലെ ഒരു രാത്രിയില്അപരിചിതരായ സ്ത്രീകളുടെ വീടുകളില്അതിക്രമിച്ചു കയറി പഴയ സിനിമകളില്ടി.ജി.രവിയും ക്യാപ്റ്റന്രാജുവുമൊക്കെ ചെയ്തിട്ടുള്ള മാതിരി അസാന്ജ് ആരെയും ബലാല്സംഗം ചെയ്തിട്ടില്ല. അസാന്ജ് ചെയ്തതിനെ ബലാല്സംഗം എന്നു വിളിക്കാമെങ്കില്ഭാരതത്തില്ലൈംഗികബന്ധത്തിലേര്പ്പെട്ടിട്ടുള്ള പുരുഷന്മാരില്‍ 99.9 ശതമാനവും ബലാല്സംഗ വീരന്മാരായിരിക്കും. സ്വീഡനിലെ നിയമം ഇവിടെയും വരേണമേ !
സ്വീഡനിലെ നിയമപ്രകാരം അസാന്ജിന്റെ പേരിലുള്ള ആരോപണങ്ങളെ വേണമെങ്കില്ബലാല്സംഗം എന്നു വ്യാഖ്യാനിക്കാം എന്നതു മാത്രമാണ് രാജ്യാന്തര വേട്ടയാടലിന്റെ അടിസ്ഥാനം. ഓഗസ്റ്റില്അസാന്ജിന്റെ പേരില്കേസെടുക്കുകയും അബദ്ധജടിലമാണെന്ന് മനസ്സിലായതിനാല്കേസ് തള്ളുകയും ചെയ്ത പൊലീസിന് വീണ്ടും കേസ് എടുക്കാന്അമേരിക്കയില്നിന്നയച്ച കേബിളുകളും വൈകാതെ വിക്കിലീക്ക്സിലൂടെ നമുക്ക് വായിക്കാം.
അസാന്ജിന്റെ പേരിലുള്ള ബലാല്സംഗക്കേസുകള്ക്കാധാരമായ ബലാല്സംഗം നടക്കുന്നത് ഓഗസ്റ്റിലാണ്. കൃത്യമായി പറഞ്ഞാല്ഓഗസ്റ്റ് 14, 19 തീയതികളിലായി രണ്ടു ബലാല്സംഗങ്ങള്‍. ഇക്കാലത്ത് അസാന്ജ് സ്വീഡനില്പര്യടനത്തിലായിരുന്നു. സെമിനാറുകള്‍, കൂടിക്കാഴ്ചകള്‍.
ഓഗസ്റ്റ് 14-
വിക്കിലീക്ക്സുമായി ബന്ധപ്പെട്ട സെമിനാറിനു ശേഷം സെമിനാറില്പങ്കെടുത്ത ഒരു സ്ത്രീയുമായി അസാന്ജ് ഉഭയകക്ഷിസമ്മതപ്രകാരം ലൈംഗികബന്ധത്തിലേര്പ്പെടുന്നു. ലൈംഗികബന്ധം പുരോഗമിക്കുന്നതിനിടെ അസാന്ജ് ധരിച്ചിരുന്ന കോണ്ഡം പൊട്ടിയതായി സ്ത്രീ മനസ്സിലാക്കുന്നു. നിര്ത്ത് ചേട്ടാ, നിര്ത്ത് ചേട്ടാ എന്നു സ്ത്രീ പലവട്ടം ആവര്ത്തിച്ചെങ്കിലും മറ്റേതോ ആലോചനയിലായിരുന്ന അസാന്ജ് അത് ചെവിക്കൊണ്ടില്ല, ഉദ്യമം പൂര്ത്തിയാക്കുക തന്നെ ചെയ്തു.
സ്വീഡനിലെ നിയമപ്രകാരം ലൈംഗികബന്ധത്തിന്റെ ഏതു ഘട്ടത്തില്വച്ചായാലും പങ്കാളി പണി നിര്ത്താനാവശ്യപ്പെട്ടാല് നിമിഷം എല്ലാം നിര്ത്തി സ്ഥലംവിട്ടോണം.
ഓഗസ്റ്റ് 19-
വീണ്ടും മറ്റൊരു സെമിനാര്‍. അവിടൊക്കെ സെമിനാര്കഴിഞ്ഞാല്സെക്സ് എന്നതാണെന്നു തോന്നുന്നു ഒരു ഫോര്മാറ്റ്. എന്തായാലും ഇത്തവണ സെമിനാര്സംഘടിപ്പിച്ച ചേച്ചി തന്നെയാണ് അസാന്ജിന്റെ ഇര. സെക്സിനു മുമ്പ് തന്നെ ചേച്ചി കോണ്ഡത്തിന്റെ കാര്യം ഓര്മിപ്പിച്ചു. അതൊക്കെ വീട്ടിന്നേ ധരിച്ചിട്ടുണ്ടെന്നോ മറ്റോ അസാന്ജ് മറുപടി പറഞ്ഞത്രേ. എന്തായാലും പണി തുടങ്ങി. ഇടയ്ക്കെങ്ങും നിര്ത്താനാവശ്യപ്പെട്ടില്ല. എല്ലാം കഴിഞ്ഞ് കിടക്കുമ്പോഴാണ് ചേച്ചി ഒരു കാര്യം തിരിച്ചറിഞ്ഞത്- അസാന്ജ് കോണ്ഡം ഇട്ടിട്ടില്ലായിരുന്നു ! റേപ് കഴിഞ്ഞ് മലയാള നായികയെപ്പോലെ ചേച്ചി കിടക്കയില്കുത്തിയിരുന്നു പൊട്ടിക്കരഞ്ഞു കാണും. മെഡിക്കല്ടെസ്റ്റിനു പോണം, എച്ച്ഐവിയും മറ്റും സാംക്രമികരോഗങ്ങളും ഇല്ലെന്ന് ഉറപ്പുവരുത്തണം എന്നൊക്കെ പെണ്ണ് പറഞ്ഞെങ്കിലും പോ രേ എന്നും പറഞ്ഞ് അസാന്ജ് വിട്ടുപോയത്രേ.
നിയമപ്രകാരം കൊടിയ വിശ്വാസവഞ്ചനയാണ് അസാന്ജ് നടത്തിയത്. കോണ്ഡം ഇടുമെന്ന് പറഞ്ഞിട്ട് ഇടാതിരിക്കുക, വൈദ്യപരിശോധനയ്ക്കു വിധേയനവാതിരിക്കുക. വൈദ്യപരിശോധനയ്ക്കു വിധേയനായ ശേഷം വല്ല അസുഖോം ഉണ്ടെന്നു തെളിഞ്ഞാല്പോരേ കേസും പുക്കാറും എന്നു ചോദിക്കരുത്. സ്വീഡനില്എല്ലാം ഭയങ്കര സ്ട്രിക്ട് ആണ്.
സംഗതി കഴിഞ്ഞ് പരസ്പരം പരിചയമില്ലാത്ത പെണ്ണുങ്ങള്ഒരുമിച്ചല്ല കേസിനു പോയത്. ഒരാള്കേസ് കൊടുത്തു എന്നറിഞ്ഞപ്പോള്സമാനമായ അനുഭവമുളള മറ്റേയാളും കേസില്പങ്കാളിയായി. കേസ് പ്രഥമദൃഷ്ട്യാ നിലനില്ക്കുന്നതല്ലെന്ന് കണ്ട് ആദ്യം തള്ളിയെങ്കിലും വിക്കിലീക്ക്സ് സാഹചര്യങ്ങള്വച്ചു നോക്കിയപ്പോള്സംഗതി കാകദൃഷ്ടാ നിലനില്ക്കുന്നതായി. അസാന്ജ് അകത്തായി.
രണ്ടു സ്ത്രീകളില്ഒരാള്ക്ക് 25-ഉം മറ്റെയാള്ക്ക് 35-ഉം ആണ് പ്രായമെന്നും ഇരുവരും അസാന്ജിന്റെ കടുത്ത ആരാധകരും വിക്കീലീക്ക്സുമായി സഹകരിച്ചിരുന്നവരുമാണെന്ന് പറയുന്നു. എന്തായാലും ആരാധകര്ഇമ്മാതിരി പണി കൊടുക്കുന്നത് എന്നെപ്പോലെ ധാരാളം സ്ത്രീകള്ആരാധകരായുള്ള ആളുകള്ക്ക് ഒരു ഭീഷണിയാണ്. മേലില്ഞാന്സ്വീഡനില്പോവുകയോ സ്ത്രീകള്സംഘടിപ്പിക്കുന്ന സെമിനാറുകളില്പങ്കെടുക്കുകയോ ചെയ്യുകയില്ലെന്ന് ഇതിനാല്പ്രതിജ്ഞ ചെയ്യുന്നു. ദാറ്റ്സ് ഓള്യുവറോണര്‍ !

No comments:

Post a Comment