Thursday, 2 June 2016

അച്ഛന്‍ നല്ല കുട്ടിയാണോ?


തൃപ്രയാര്‍ ശ്രീ രാമ ക്ഷേത്രത്തില്‍ ഐതിഹ്യ പ്രകാരം ഭഗവാന്‍ ശ്രീ രാമന്റെര മുന്നിലെ നമസ്കാര മണ്ഡപത്തില്‍ ശ്രീ ഹനുമാന്റെ  സാന്നിധ്യം ഉണ്ട്. അതിനാല്‍ അവിടം വളരെ ശുദ്ധിയായി സൂക്ഷിക്കും. എപ്പോഴും ഒരു വിളക്ക് അവിടെ കത്തിച്ചു വച്ചിട്ടുണ്ടാകും. 

ഒരിക്കല്‍ അമ്പാടിയെ കൊണ്ട് തൃപ്രയാര്‍ ക്ഷേത്രത്തില്‍ പോയതായിരുന്നു ഞാന്‍. മണ്ഡപത്തിലേക്ക് ചൂണ്ടിക്കാട്ടി ഞാന്‍ പറഞ്ഞു, “അമ്പാടി, ഈ മണ്ഡപത്തില്‍ ഹനുമാന് ഉണ്ട്”. 

അമ്പാടി സൂക്ഷിച്ചു നോക്കി. “ഇല്ലല്ലോ അച്ഛാ, ഞാന്‍ ആരെയും കാണുന്നില്ല.”

ഞാന്‍ പറഞ്ഞു, “അങ്ങനെ ഇങ്ങനെ നോക്കിയാല്‍ ഒന്നും കാണില്ല. കുറുമ്പ് ഒന്നും കാട്ടാതെ നല്ല കുട്ടിയായി ചീത്ത ശീലങ്ങള്‍ ഒന്നും ഇല്ലാത്തവര്ക്ക്  മാത്രമേ ഹനുമാനെ കാണാന്‍ പറ്റൂ”

ഉടനെയായിരുന്നു അമ്പാടിയുടെ ചോദ്യം, “അച്ഛാ, അച്ഛന് കാണാന്‍ പറ്റുന്നുണ്ടോ ഹനുമാനെ?

2 comments:

  1. കാര്‍ന്നോമ്മാര് ചൊല്ലിപ്പഠിപ്പിച്ചത് ഇന്നത്തെ തലമുറയെ പഠിപ്പിക്കാന്‍ തുനിഞ്ഞാല്‍ ഇങ്ങിനിരിക്കും!
    ആശംസകള്‍

    ReplyDelete
  2. അമ്പാടി അച്ചനെ വിശ്വസിച്ചതാണ് തെറ്റ്

    ReplyDelete