മാഷ് നാട് മുഴുവന്‍ അറിയപ്പെടുന്ന ഒരു സാഹിത്യക്കാരനായിരിക്കാം. പക്ഷെ എനിക്ക് അദ്ദേഹം എന്റെ ഏറ്റവും പ്രിയപ്പെട്ട മാഷായിരുന്നു.
1994-95 അധ്യയന വര്‍ഷം. ഞാന്‍ തൃശൂര്‍ മോഡല്‍ ബോയ്സ് സ്കൂളില്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. സ്കൂളിലെ നോട്ടപ്പുള്ളികള്‍ മിക്കവാറും എന്റെ ക്ലാസ്സില്‍ തന്നെയായിരുന്നു. ഞങ്ങളുടെ ക്ലാസ്സ് ടീച്ചര്‍മാര്‍ക്കെല്ലാം ഒരു പേടി സ്വപ്നമായിരുന്നു. അവിടെയാണ് മലയാളം അധ്യാപകനായി മുല്ലനേഴി മാഷ് വരുന്നത്. മാഷ് ക്ലാസ്സിലെത്തിയാല്‍ പിന്നെ ക്ലാസ്സ് പൂര്‍ണ നിസ്സബ്ദമായിരിക്കും. മാഷ് പറയുന്ന ഓരോ വാക്കുകള്‍ക്കും ഞങ്ങള്‍ കാതോര്‍ത്തിരിക്കും. മാഷിന്റെ കവിതാ ക്ലാസുകള്‍ അതുല്യമായിരുന്നു. അതി മനോഹരങ്ങളായിരുന്നു. കവിതകളെ അന്ന് വരെ തിരിഞ്ഞു നോക്കാത്ത ഞങ്ങള്‍ മാഷിന്റെ കവിതാ ക്ലാസ്സുകള്‍ക്കായി കാത്തിരിക്കാന്‍ തുടങ്ങി. പ്രാസങ്ങളും, ഗണങ്ങളും, അലങ്കാരങ്ങളും ഞങ്ങള്‍ക്ക് കളിപ്പാട്ടങ്ങളായി. മാഷ് എടുക്കുന്ന ക്ലാസുകള്‍ ഞങ്ങള്‍ കുറിച്ച് വച്ചിരുന്നത് നോട്ട് ബുക്കില്‍ ആയിരുന്നില്ല, ഞങ്ങളുടെ ഹൃദയങ്ങളില്‍ ആയിരുന്നു. ഇത്ര ആസ്വാദ്യമായി ക്ലാസ്സ് എടുക്കുന്ന മറ്റൊരു അധ്യാപകനെ ഞാന്‍ വേറെ കണ്ടിട്ടില്ല. മാഷാണ് എനിക്ക് മലയാളം പഠിപ്പിച്ചു തന്നത്. അത് വരെ 'ഭ' എന്നാല്‍ ബാരതത്തിലെ ബ യും , 'ബ' എന്നാല്‍ ബാലനിലെ ബ യുമായിരുന്നു എനിക്ക്.
-----
സ്കൂളില്‍ യുവജനോത്സവത്തിന്റെ സമയമായി. ഉപന്യാസ മത്സരത്തിനു എനിക്ക് പേര് കൊടുക്കണം. ആദ്യമായിട്ട ഒരു മത്സരത്തില്‍ പങ്കെടുക്കുന്നത്. മാഷിന്റെ ക്ലാസുകള്‍ തന്നെയായിരുന്നു പ്രചോദനം! നോട്ടീസ് ബോര്‍ഡില്‍ നീലകണ്ഠന് മാഷിന്റെ അടുത്തു പേര് കൊടുക്കാന്‍ അറിയിപ്പുണ്ടായിരുന്നു. ഞാന്‍ നേരെ മുല്ലനേഴി മാഷിന്റെ അടുത്ത് പോയി ചോദിച്ചു, "ആരാ ഈ നീലകണ്ഠന് മാഷ്?"
"എന്താ കാര്യം?" മാഷ് ചോദിച്ചു. ഞാന്‍ കാര്യം പറഞ്ഞു.
"താന്‍ പൊയ്ക്കോ, മാഷിനോട് ഞാന്‍ പറഞ്ഞോളാം" അങ്ങനെ മത്സരത്തിനു പേര് കൊടുത്തു ഞാന്‍ മടങ്ങി. പിന്നെയും കുറെ ദിവസങ്ങള്‍ കഴിഞ്ഞാണ് നീലകണ്ഠന് എന്നാല്‍ നമ്മുടെ സാക്ഷാല്‍ മുല്ലനേഴി മാഷ് തന്നെയാണെന്ന് ഞാന്‍ മനസിലാക്കിയത്! ശ്രീ മുല്ലനേഴി നീലകണ്ഠന് മാഷ്!!!
---
മാഷിന്റെ ക്ലാസുകള്‍ മലയാളം എന്റെ പ്രിയപ്പെട്ട വിഷയമാക്കി മാറ്റി. മലയാളം ഉപന്യാസങ്ങള്‍ എഴുതാന്‍ ഞാന്‍ പഠിച്ചു. സ്കൂള്‍ മാഗസിനിലേക്കു വേണ്ടി എന്തെങ്കിലും എഴുതാന്‍ മാഷ് എന്നോട് പറഞ്ഞപ്പോള്‍ എന്തൊക്കെയോ കുത്തിക്കുറിച്ചു ഞാന്‍ കൊടുത്തു. പിന്നെ കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം കൊക്കാല ജങ്ക്ഷനില്‍ വച്ച് ഞാന്‍ മാഷിനെ കണ്ടപ്പോള്‍ ഞാന്‍ ഓടി അടുത്ത് ചെന്ന് വിളിച്ചു "മാഷേ, മാഷിന് എന്നെ ഓര്‍മ്മ കാണില്ല, എന്നെ പോലെ കുറെ കുട്ടികളെ പഠിപ്പിച്ചിട്ടുള്ളതല്ലേ"
"തന്നെ എനിക്ക് ഓര്മ്മയുണ്ടെടോ. പക്ഷെ പേര് ഞാന്‍ ശരിക്ക് ഓര്‍മ്മിക്കുന്നില്ല." ഞാന്‍ പേര് പറഞ്ഞു. "താന്‍ ഇപ്പോഴും എഴുതാറുണ്ടോ?" മാഷ് എന്നോട് ചോദിച്ചു.
"അത്..." എനിക്ക് മറുപടി ഇല്ലായിരുന്നു.
"താന്‍ ഇപ്പൊ എന്തു ചെയ്യുന്നു?" മാഷ് ചോദിച്ചു.
"എഞ്ചിനീയറിംഗ് പഠിക്കുന്നു."
"എവിടെ?"
"തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍"
"നല്ലത്" മാഷ് പറഞ്ഞു. "തനിക്കു പത്താം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ അവാര്‍ഡ് ഉണ്ടായിരുന്നു, ഇല്ലേ?" മാഷ് ചോദിച്ചു
"ഉവ്വ്" ഞാന്‍ പറഞ്ഞു.
"തനിക്കു സമ്മാനമായി ഒരു പുസ്തകം കിട്ടിയിരുന്നില്ലേ? ടെസ്സ് എന്ന തോമസ് ഹര്ടിയുടെ നോവലിന്റെ പരിഭാഷ?" മാഷ് ചോദിച്ചു
"ഉവ്വ് മാഷെ"
"അത് ഞാനാ തനിക്കു വേണ്ടി തിരഞ്ഞെടുത്തത്. താന്‍ അത് വായിച്ചോ?" മാഷ് ചോദിച്ചു
"ഉവ്വ്" ഞാന്‍ മറുപടി പറഞ്ഞു.
"എന്നിട്ട്?" മാഷ് വീണ്ടും ചോദിച്ചു.
എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല.
"വായിക്കെടോ, നന്നായി വായിക്കു" മാഷ് പറഞ്ഞു.
ഞങ്ങളുടെ സംഭാഷണം അധികം നീണ്ടില്ല. മാഷ് മാഷിന്റെ വഴിക്ക് പോയി. കൂടെ നിന്നവരോട് ഞാന്‍ അഭിമാനത്തോടെ പറഞ്ഞു "ആ പോയത് ആരാ എന്നറിയാമോ? കവി മുല്ലനേഴി എന്ന് കേട്ടിട്ടില്ലേ, സാഹിത്യ അകാദമി അവാര്‍ഡ് ഒക്കെ കിട്ടിയിട്ടുണ്ട്. എന്റെ മാഷാ..."
---
സ്ഥിരമായി സിനിമ ഗാനങ്ങള്‍ ആകാശ വാണിയിലൂടെ കേള്‍ക്കുന്ന കുടുംബമാണ് എന്റേത്. ഒരു ദിവസം പുതിയ അറിവുമായി ഞാന്‍ വീട്ടിലേക്കു ഓടി വന്നു.
"അച്ഛാ... അമ്മേ... കറു കറുത്തൊരു പെണ്ണാണേ... എന്ന പാട്ട് ആരാ എഴുതിയെ എന്ന് അറിയാമോ?"
"ആരാ???"
"എന്റെ മാഷാ, മുല്ലനേഴി മാഷ്"
"ആണോ?" അവര്‍ അദ്ഭുതം കൂറി. "പക്ഷെ ആളൊരു കുടിയനാണെന്ന് കേട്ടിട്ടുണ്ടല്ലോ."
"എന്നാലും ആള് വലിയ സാഹിത്യക്കാരനാ" ഞാന്‍ പറഞ്ഞു
"ഈ സാഹിത്യക്കാരന്മാരൊക്കെ എന്തിനാണാവോ കുടിക്കുന്നത്?" എന്റെ മാതാ പിതാക്കളുടെ ഒരു സംശയം!
"എന്നാലും എന്റെ മാഷ് വലിയ സാഹിത്യക്കരനാ..." ഞാന്‍ അകത്തേക്ക് പോയി.
അകത്തു ചെന്നിരുന്നു ഞാന്‍ ആലോചിച്ചു. 'എന്റെ മാഷ് ചീത്ത ആളാണോ? ഏയ്, അങ്ങനെ വരില്ല. മാഷ് വളരെ നല്ല ആളാ. വലിയ സാഹിത്യക്കാരനാ. കുറച്ചു കുടിക്കും എന്ന് മാത്രം!!'
---
പത്തില്‍ പഠിക്കുന്ന സമയം. ഒരു ദിവസം സ്കൂളിലേക്ക് പോകാന്‍ ഇറങ്ങുമ്പോഴാണ് പത്രം എടുത്തു നോക്കിയത്. അതിലെ വാര്‍ത്ത കണ്ടു ഞാന്‍ തുള്ളി ചാടി. "അമ്മേ, എന്റെ മാഷിനു സാഹിത്യ അകാടെമി അവാര്‍ഡ് കിട്ടി !!!"
"വേഗം പോകാന്‍ നോക്കെടാ, ബസ് ഇപ്പൊ വരും" അമ്മ ശകാരിച്ചു. എന്റെ മാഷിനു അവാര്‍ഡ് കിട്ടിയിട്ട് സന്തോഷിക്കാത്ത അമ്മ!!!

സ്കൂളില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ അടുത്ത വീട്ടിലെ ഓമനേച്ചി ചോദിക്കുന്നു. "രാകേഷിന്റെ മാഷിനു അവാര്‍ഡ് കിട്ടി എന്ന് കേട്ടല്ലോ. അമ്മ പറഞ്ഞു. ഇത്ര വലിയ മാഷന്മാര് ഒക്കെ ഉണ്ടോ രാകേഷിന്റെ സ്കൂളില്‍ !!!" ഓമനേച്ചിക്ക് അദ്ഭുതം ഒതുക്കാന്‍ പറ്റുന്നില്ല.
"പിന്നല്ലാതെ!" ഞാന്‍ ഗമ ഒട്ടും കുറച്ചില്ല. "എന്റെ മാഷ് വലിയ സാഹിത്യക്കാരനാ. കുറെ കവിതകളും ഗാനങ്ങളും ഒക്കെ എഴുതിയിട്ടുണ്ട്. ഇഷ്ടം പോലെ അവാര്‍ഡ് കിട്ടിയിട്ടുണ്ട്. ഇനിയും കിട്ടും. നല്ല മാഷാ..." ഞാന്‍ വളരെ അഭിമാനത്തോടെ തല ഉയര്‍ത്തി പിടിച്ചാണ് അന്ന് വീട്ടില്‍ കയറി ചെന്നത്.